ഓപ്പറേഷൻ പി ഹണ്ട്; റെയ്‌ഡ്‌ വ്യാപകം


സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി വ്യാപക റെയ്‌ഡ്‌. കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് റെയ്ഡ്. ഓപ്പറേഷൻ പി-ഹാൻഡിൽ കുടുങ്ങിയ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും പരിശോധിക്കും. പൊലീസും സൈബർ ഡോമും സംയുക്തമായി നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്.

വിവിധ ഘട്ടങ്ങളിൽ നൂറുകണക്കിന് ആളുകളെയാണ് ഓപ്പറേഷൻ സംഘം കുടുക്കിയത്. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ മൊത്തം 525 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കാലയളവിനുള്ളിൽ 428 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്നവരും പ്രൊഫഷണലുകളും ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പങ്കുവെക്കുകയും ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. സംസ്ഥാനത്ത് നിരവധി പേരാണ് നിരീക്ഷണത്തിലുള്ളത്.

 
Post a Comment

0 Comments