വീട്ടിൽ തീകൊളുത്തിയ യുവാവും പെൺകുട്ടിയും ആശുപത്രിയിൽ മരിച്ചുപാലക്കാട് കൊല്ലങ്കോട് കിഴക്കെ ഗ്രാമത്തിൽ വീട്ടിനകത്തെ മുറിയിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവും പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു.

കിഴക്കെ ഗ്രാമത്തിൽ രമേഷിന്റെ മകൻ സുബ്രഹ്മണ്യനും കൊല്ലങ്കോട് പാവടി സ്വദേശിനിയായ 16 വയസ്സുകാരിയുമാണ് മരിച്ചത്. ഇരുവരെയും സുബ്രഹ്മണ്യന്റെ വീട്ടിലാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തീപടരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ വീടിനുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും അവിടെനിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു.

Post a Comment

0 Comments