അറസ്റ്റിലായത് മികച്ച അധ്യാപിക!


പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൻ ദാസിന് ഒളിവിൽ താമസിക്കാൻ വീട് വിട്ടു നൽകിയ അധ്യാപിക ഇന്ന് പുലർച്ചയോടെയാണ് അറസ്റ്റിലായത്. 

 പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021- 2022 വർഷത്തിലെ ബെസ്റ്റ് ടീച്ചർ അവാർഡ് പുരസ്ക്കാരം രേഷ്മ സ്വന്തമാക്കിയിരുന്നു. 

പ്രാദേശിക സംഘടനയുടെ പുരസ്കാരമാണ് രേഷ്മയ്ക്ക് ലഭിച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമത്തിലൂടെ വൻ തോതിലാണ് പ്രചരിക്കുന്നത്.

Post a Comment

0 Comments