കോടഞ്ചേരി വിവാഹ വിവാദം; ഹൈക്കോടതിയിൽ ഹാജരാകുമെന്ന് വധു ജോയ്സ്ന


ഹൈക്കോടതിയിൽ ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജോയ്സ്നയും. 19നാണ് ജോയ്സന ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.

19 ന് ജോയ്സ്നയെ ഹാജരാക്കാൻ പൊലീസിന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. 

Post a Comment

0 Comments