കാമുകി ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു ;മനംനൊന്ത് കാമുകനും ആത്മഹത്യ ചെയ്തു


കാമുകി ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് കാമുകൻ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു(42)വാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകിട്ട് ട്രെയിനിനും മുന്നില്‍ ചാടിയത്. കാമുകനായ എടത്തല വാഴത്തേടത്ത് വീട്ടില്‍ ശ്രീകാന്ത്(39) പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കെണ്ടെടുത്തത്.

ആലുവ നൊച്ചിമയിലെ ഒരു ഫാക്ടറി ജീവനക്കാരിയാണ് ഭര്‍ത്താവും രണ്ടു മക്കളുമുള്ള മഞ്ജു. മൂന്നു മാസം മുമ്പ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയിരുന്നു. ഇതിനിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് മഞ്ജുവിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി യുവാവിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയത്. സംസാരിക്കുന്നതിനിടെ യുവതി റെയില്‍വേ പാളത്തിലേക്ക് ഓടുകയായിരുന്നു.

Post a Comment

0 Comments