പ്രതിലോമ ശക്തികൾ മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നു: റെമീജിയോസ് ഇഞ്ചനാനിയിൽ


സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. മത സൗഹാർദം എന്നും ഉയർത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്ക് മലയാളികൾ കീഴടങ്ങരുത്. എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. കൊവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർത്ഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്.

Post a Comment

0 Comments