സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളം മേഘാലയക്കെതിരെ


സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങുന്നു. മേഘാലയയാണ് എതിരാളി. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം.

കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിനും വീഴ്‌ത്തിയിരുന്നു. രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റുള്ള കേരളം ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. ഇന്നത്തെ മത്സരത്തിൽ പുതിയ താരങ്ങൾക്ക് അവസരം നൽകിയേക്കും. ജയിച്ച് സെമി ഉറപ്പിക്കുകയാണ് ക്യാപ്റ്റൻ ജിജോ ജോസഫിന്‍റേയും സംഘത്തിന്‍റേയും ലക്ഷ്യം.

Post a Comment

0 Comments