മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടിവീഴും; പരിശോധന പുനരാരംഭിക്കുന്നു


മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിജിപിയാണ് പരിശോധന പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽക്കോമീറ്റർ ഉപയോ​ഗിച്ചുള്ള പരിശോധന രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നേരിട്ടുള്ള പരിശോധനകളിൽ നിന്നു പൊലീസ് വിട്ടുനിൽക്കുകയായിരുനനു. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും കർശനമാക്കും.

രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കിൽ നാളെ മുതൽക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.


Post a Comment

0 Comments