ജീവനക്കാരിയുടെ ആത്മഹത്യയിൽ കൂട്ട സ്ഥലംമാറ്റം


മാനന്തവാടി സബ് ആര്‍.ടി.ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ ഓഫിസില്‍ കൂട്ട സ്ഥലംമാറ്റത്തിന് ശുപാര്‍ശ. ഓഫിസിലെ 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലംമാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മിഷറുടെ ശുപാര്‍ശ. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് മാനന്തവാടി ആര്‍.ടി ഓഫിസ് ജീവനക്കാരി സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഓഫിസിലെ മാനസിക പീഡനം മൂലമാണ് മരണമെന്ന ഗുരുതര ആരോപണം കുടുംബം ഉന്നയിച്ചതോടെ പിറ്റേന്ന് ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ ആരോപണവിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് 15 ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

Post a Comment

0 Comments