ബാലഭാസ്‌കറിന്റെ മരണം: പുനഃരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ പുനഃരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി പറയും.പുനഃരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളും ചലച്ചിത്രതാരം സോബിയും നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധിപറയുക. അപകടത്തില്‍ ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തല്‍.

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതു പുറത്തുകൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നുമുള്ള നിലപാടിലാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്റെ മൊഴി സിബിഐ മുഖവിലക്കെടുത്തില്ലെന്നാണ് സോബിയുടെ പരാതി. ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായാണ് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്.

Post a Comment

0 Comments