ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു


ബൈക്കിന് പിന്നിൽ കാറിടിച്ച് കണ്ണൂർ പേരാവൂരിനടുത്ത കാക്കയങ്ങാട് സ്വദേശി മരിച്ചു. കാക്കയങ്ങാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പത്മശ്രീയിൽ രാമചന്ദ്രൻ -സനില ദമ്പതികളുടെ മകൻ സോബിത്ത് (23) ആണ് മരിച്ചത്.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

Post a Comment

0 Comments