വിവാഹ വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗായിക റിമി ടോമി


കല്യാണം ആയോ റിമി? പ്രതികരണവുമായി ഗായിക
വിവാഹ വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണെന്ന് റിമി പ്രതികരിച്ചു. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും കല്യാണക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമിയുടെ പ്രതികരണം.

തന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ലെന്നും. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ നിങ്ങളോടു പറയുമെന്നും റിമി വിഡിയോയിലൂടെ വ്യക്തമാക്കി.

Post a Comment

0 Comments