സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കണ്ണൂരിലെത്തി.
മന്ത്രി എം.വി.ഗോവിന്ദന്, വി.ശിവദാസന്‍ എംപി, എം.വി.ജയരാജന്, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്റ്റാലിന് സ്വീകരണം നല്കി.
ഇന്ന് വൈകുന്നേരം കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സ്റ്റാലില്‍ മുഖ്യാതിഥിയാകും. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കുന്നതിന് കെ.വി.തോമസും ഇന്നലെയെത്തിയിരുന്നു.
0 Comments