ഇന്ന് ഓശാന ഞായർ


വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വിശ്വാസികൾ കുരുത്തോല പെരുന്നാൾ ആചരിക്കും. ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനാ പരിപാടികൾ നടക്കും. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഒശാന പെരുന്നാളായി ആചരിക്കുന്നത്.

കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായർ ആചരിക്കുന്നത്.

Post a Comment

0 Comments