കോഴിക്കോട് ജില്ലയിൽ ക്യാമറ സ്ഥാപിച്ചത് 78 സ്ഥലങ്ങളിൽ


സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പ് സ്ഥാപിക്കുന്ന ക്യാമറകളിൽ ജില്ലയിൽ സ്ഥാപിച്ചത് 78 എണ്ണം. പ്രധാന ജങ്ഷനുകളിലും ദേശീയ പാതയിലും സ്ഥാപിച്ച ഇവ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. പരിവാഹൻ സൈറ്റുമായി ബന്ധപ്പെടുത്തിയശേഷമേ പ്രവർത്തനം തുടങ്ങൂ. മേയ് ആദ്യവാരത്തോടെ ഇത് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ചിലത് പ്രവർത്തിപ്പിക്കുന്നുണ്ട്. ജില്ലയിൽ ക്യാമറസ്ഥാപിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തി നിർദേശിച്ചത് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ആണ്.

ജില്ലയിൽ നേരത്തേ 14 ക്യാമറകൾ ദേശീയപാതയിൽ സ്ഥാപിച്ചിരുന്നു. എന്നാൽ, ദേശീയപാത വികസനം നടക്കുമ്പോൾ ആറ് ക്യാമറകൾ കേടായി. ഇവ നന്നാക്കിനൽകാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

പുതിയ ക്യാമറകൾ സ്ഥാപിക്കുന്ന സമയത്ത് നിലവിൽ കണ്ടെത്തിയ സ്ഥലങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. പഴയ ക്യാമറകളിൽനിന്ന് തികച്ചും വ്യത്യസ്തമായ പ്രവർത്തനരീതിയാണ് എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകളുടേത്.

സംസ്ഥാനത്തെ എല്ലാ ക്യാമറകളും നിയന്ത്രിക്കുന്നത് തിരുവനന്തപുരം കൺട്രോൾ റൂമിൽനിന്നാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടെങ്കിലും പ്രവർത്തനം അതതിടങ്ങളിലേക്ക് മാറ്റിയിട്ടില്ല.
അതിനുള്ള നിർദേശം എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇടാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങൾക്ക് ക്യാമറകൾ ഇനി കുരുക്കിടും.

ക്യാമറ സ്ഥാപിച്ച പ്രധാന സ്ഥലങ്ങൾ

  1. നല്ലളം
  2. ബേപ്പൂർ
  3. കല്ലായി
  4. വൈദ്യരങ്ങാടി
  5. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്
  6. കാലിക്കറ്റ് ബീച്ച്
  7. മാനാഞ്ചിറ
  8. നരിക്കുനി
  9. ചേവരമ്പലം
  10. വെള്ളിമാടുകുന്ന്
  11. കുന്ദമംഗലം
  12. പാവങ്ങാട്
  13. മുക്കം
  14. എരഞ്ഞിക്കൽ
  15. കട്ടാങ്ങൽ
  16. കൊടുവള്ളി മദ്രസ ബസാർ
  17. പൂളാടിക്കുന്ന് ജങ്ഷൻ
  18. പന്തീരാങ്കാവ്
  19. പുത്തൂർമഠം
  20. നന്മണ്ട
  21. താഴെ ഓമശ്ശേരി
  22. ബാലുശ്ശേരി
  23. വട്ടോളി ബസാർ
  24. ഉള്ളിയേരി
  25. പുറക്കാട്ടിരി
  26. ഈങ്ങാപ്പുഴ
  27. നടുവണ്ണൂർ
  28. മേപ്പയ്യൂർ
  29. പേരാമ്പ്ര
  30. വടകര
  31. കൂത്താളി
  32. വില്യാപ്പള്ളി
  33. പാലേരി
  34. കുറ്റ്യാടി
  35. ഓർക്കാട്ടേരി
  36. എടച്ചേരി
  37. തൊട്ടിൽപ്പാലം
  38. കാപ്പാട്
  39. കക്കട്ടിൽ
  40. നാദാപുരം
  41. കല്ലാച്ചി

Post a Comment

0 Comments