6 വയസുകാരന്റെ മഡ് റെയ്സ് പരിശീലനം: പിതാവിനെതിരെ കേസെടുത്തു


പാലക്കാട് കൊടുമ്പിൽ ഈ മാസം 17,18 തീയതികളിൽ നടക്കുന്ന മഡ് റെയിസിന് മുന്നോടിയായിട്ടാണ് 6 വയസ്സുകാരൻ മത്സരം പരിശീലനം നടത്തിയത്. മത്സര പരിശീലനത്തിന് ദൃശ്യങ്ങൾ പുറത്തായതോടെ പാലക്കാട് ടൗൺ സൗത്ത് പോലീസ് കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. തൃശ്ശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തു.
അതേ സമയം കാടങ്കോട് നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ ശെൽവ കുമാർ പറഞ്ഞു. ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്. ബൈക്കുമായി എത്തിയവർ ഓടിച്ചുതുടങ്ങിയപ്പോൾ കുട്ടിയും അവർക്കൊപ്പം ഓടിച്ചതാണെന്ന് സംഘാടകൻ വിശദീകരിച്ചു.

Post a Comment

0 Comments