ജി 20 യുടെ സുപ്രധാന പരിപാടി കേരളത്തിൽ വച്ച് നടത്താൻ തീരുമാനം. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സെമിനാര്‍ ആണ് കൊച്ചിയില്‍ നടക്കുക. ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികള്‍ രാജ്യത്താകെ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. ആദ്യമായാണ് കേരളത്തിൽ സംഘടനയുടെ യോഗം നടക്കുന്നത്.
സംഘടനയുടെ പ്രതിനിധികൾ 21, 22 തീയതികളിൽ കൊച്ചി സന്ദർശിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറും സംഘത്തിലുണ്ടായിരുന്നു. സൗകര്യങ്ങളിൽ സംഘം തൃപ്തി അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.
0 Comments