17കാരിയെ 15 പേര്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേർ അറസ്റ്റിൽ


ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തൊടുപുഴയിലാണ് സംഭവം. ഗര്‍ഭിണിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടറാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ആറുപേർ പോലീസ് പിടിയിലായിട്ടുണ്ട്.

ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് വീട്ടില്‍ ബേബി എന്ന രഘു (51), വര്‍ക്ക് ഷോപ് ജീവനക്കാരനായ പടി.കോടിക്കുളം പാറപ്പുഴ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വില്‍പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടില്‍ ബിനു (43), വാഴക്കുളത്ത് കെ.എസ്.ഇ.ബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് ഭാഗത്ത് വാളമ്പിള്ളില്‍ വീട്ടില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂര്‍ വീട്ടില്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെ.എസ്.ആര്‍.ടി.സി ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് പോക്സോ ചുമത്തി തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments