കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ


മഞ്ചേരിയിൽ നഗരസഭാംഗം അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീർ ആണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments