വേ​ന​ൽ​ച്ചൂ​ട്: റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം


സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ തിങ്കളാഴ്ച മു​ത​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഇ​തു പ്ര​കാ​രം രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ​യും വൈ​കി​ട്ട് നാ​ലു മു​ത​ൽ ഏ​ഴു വ​രെ​യും റേ​ഷ​ൻ ക​ട​ക​ൾ തു​റ​ക്കും.

നേ​ര​ത്തെ 8.30 മു​ത​ൽ 12.30 വ​രെ​യും വൈ​കി​ട്ട് 3.30 മു​ത​ൽ 6.30 വ​രെ​യു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന സ​മ​യം. വേ​ന​ൽ​ച്ചൂ​ട് വ​ർ​ധി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം.

Post a Comment

0 Comments