പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു


ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു. അമേരിക്കൻ സ്വദേശിയായ ഡേവിഡ് ബെന്നെറ്റ് (57) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ശസ്ത്രക്രിയയിലൂടെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം അദ്ദേഹം സ്വീകരിച്ചത്. മരണത്തിന്റെ യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് മരണം സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് മേരിലാന്റ് മെഡിക്കൽ സെന്റർ യൂണിവേഴ്‌സിറ്റിയിൽ ചികിത്സയിൽ ആയിരുന്നു ബെന്നെറ്റ്. ഇതിനിടെ ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മേരിലാന്റ് ആശുപത്രിയിൽ തന്നെ ആയിരുന്നു ബെന്നെറ്റിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയും നടന്നത്.

Post a Comment

0 Comments