പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി വ്യാഴാഴ്ച ഡൽഹിയിലേക്ക്പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ‍ഡൽഹിക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സിൽവർ ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾക്ക് പിന്തുണ തേടി കഴിഞ്ഞവർഷം ജൂലൈയിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.

വേഗറെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറിൽ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഡിപിആർ അപൂർണമായതിനാൽ തൽക്കാലും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments