താഴ്മയായി അപേക്ഷിക്കുന്നു; പദം ഒഴിവാക്കി ഉത്തരവ്അപേക്ഷകള്‍ എഴുതുമ്പോൾ ഇനിമുതല്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന പ്രയോഗം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്ത‌രവ്. താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കില്‍ അഭ്യര്‍ഥിക്കുന്നു എന്നെഴുതണമെന്നാണ് ഇത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് എല്ലാ വകുപ്പ് തലവന്മാര്‍ക്കും നല്‍കിയ ഉത്തരവില്‍ നിര്‍ദേശിച്ചിപിക്കുന്നത്.

Post a Comment

0 Comments