കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; രണ്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻകോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ് പരാതിയിൽ നടപടി. കൊല്ലം സ്വദേശി ജിതിന്‍ ജോയിയുടെ പരാതിയില്‍ രണ്ടു വിദ്യാര്‍ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യിച്ചു മാനസികമായി പീഡിപ്പിച്ചെന്നാണു പരാതി. റാഗിങ്ങിനിരയായ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജിലെ പഠനം നിര്‍ത്തി.

ഫെബ്രുവരി നാലിനും ഫെബ്രുവരി 11 നും ഇടയിലാണ് മെഡിക്കൽ കോളജിൽ റാഗിങ് നടന്നത്. സീനിയർ വിദ്യാർഥികൾ അമിതമായി ജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നെന്നായിരുന്നു ജൂനിയര്‍ വിദ്യാർഥിയുടെ പരാതി. അന്വേഷണ വിധേയമായിട്ടാണു വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുത്തത്.

റാഗിങ്ങിന് ഇരയായ വിദ്യാർഥി തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ ചേർന്നു പഠനം തുടരുകയാണ്. ഉറങ്ങാൻ വരെ കഴിയാത്ത സാഹചര്യമാണു മെഡിക്കല്‍ കോളജിലുള്ളതെന്നു ജിതിന്റെ പരാതിയിലുണ്ട്.

Post a Comment

0 Comments