ഐ.പി.എൽ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം


ഇനി ഐ.പി.എൽ ദിനങ്ങൾ
ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം. മുംബയ്‌ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് മത്സരം.

മുംബയിലേയും പൂനെയിലേയും നാല് വേദികളിലായാണ് പ്രാഥമികഘട്ട മത്സരങ്ങൾ നടക്കുക. 25 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലക്നൗ സൂപ്പർ ജയിന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ രണ്ട് ടീമുകൾ കൂടി ഈ സീസണിൽ മാറ്റുരയ്ക്കാനിറങ്ങുന്നതോടെ ആകെ ടീമുകളുടെ എണ്ണം പത്തായി. അതിനാൽ പ്രാഥമിക ഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.

Post a Comment

0 Comments