യൂട്യൂബ് ഇന്ത്യക്കാർക്ക് നൽകുന്നത് ഭീമൻ തുക


ഇന്ത്യക്കാരുടെ ഇടയില്‍ യൂട്യൂബിനുള്ള സ്വാധീനം ചില്ലറയല്ല. എന്നാൽ യൂട്യൂബ് വെറുമൊരു ആപ്പ് മാത്രമല്ല. ഒരു വര്‍ഷം ഇന്ത്യന്‍ ജിഡിപിക്ക് യൂട്യൂബ് നല്‍കിയ സംഭാവന 6800 കോടി രൂപയാണ്. 2020ൽ മാത്രം യൂട്യൂബ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കി തുകയാണ് ഇത്. 683,900 പേര്‍ പൂര്‍ണ സമയ തൊഴില്‍ ചെയ്യുന്നതിന് തുല്യമായ അവസരങ്ങളാണ് 2020ൽ യൂട്യൂബിലൂടെ ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്‌സഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.

വിവിധ കണ്ടന്റുകള്‍, ബ്രാന്‍ഡ് പാര്‍ട്ടണര്‍ഷിപ്പുകള്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ക്രിയറ്റര്‍മാരുടെയും സംരംഭകരുടെയും അവസരങ്ങള്‍ ഒരുപോലെ ഉയര്‍ത്തി. രാജ്യത്ത് ഒരു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള 4000 ചാനലുകളുണ്ട്. ഇവ പ്രതിവര്‍ഷം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് നേടുന്നത്.

Post a Comment

1 Comments

  1. Harrah's New Orleans - MapyRO
    Get directions, reviews and information for Harrah's New Orleans in New Orleans, 진주 출장마사지 LA. Hotel Lobby at 부산광역 출장마사지 Harrah's New Orleans Hotel 당진 출장마사지 and 계룡 출장샵 Casino 안동 출장샵

    ReplyDelete