നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു


തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗൽറാണി. ഇതരഭാഷകളിൽ നിന്ന് മലയാളത്തിൽ സജീവമായ അപൂർവ്വം നടിമാരിൽ ഒരാൾ കൂടിയാണ് നിക്കി. നടിയുടെ വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

തമിഴ് യുവനടൻ ആദിയുമായി നിക്കി ഗൽറാണി പ്രണയത്തിലാണ് എന്ന് വിവിധ സിനിമാ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വിവാഹനിശ്ചയം നടന്നെന്നും ചടങ്ങുകൾ വൈകാതെയുണ്ടാകുമെന്നും ചില റിപ്പോർട്ടുകളില്‍ പറയുന്നു.  

2015ൽ പുറത്തിറങ്ങിയ യാഗവറിയനും നാൻ കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഒന്നിച്ചു. 

Post a Comment

0 Comments