തീരാതെ സ്വകാര്യബസ് സമരം; ബുദ്ധിമുട്ടിലായി പൊതുജനം


സംസ്ഥാനത്തെ സ്വകാര്യബസ് സമരം ഇന്നും തുടരുന്നു. നിരക്ക് വർദ്ധന ആവശ്യപ്പെട്ടുള്ള സ്വകാര്യബസ് സമരം നാലാം ദിവസത്തിലെത്തി നിൽക്കുമ്പോഴും ചർച്ചകൾക്കുള്ള വഴി തുറന്നിട്ടില്ല. നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകൾ. ഇങ്ങോട്ട് വരാതെ ചർച്ചയില്ലെന്ന് സർക്കാരും പ്രഖ്യാപിച്ചിരിക്കുകയാണ്. 

30ന് ഇടത് മുന്നണി യോഗത്തിൽ രാഷ്ട്രീയതീരുമാനമുണ്ടാകുമെന്ന് അറിയിച്ചിട്ടും സമരവുമായി പോയത് ബസുടമകളുടെ പിടിവാശിയെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. ഇരുവിഭാഗവും നിലപാടിലുറച്ച് നിൽക്കുമ്പോൾ യാത്രാക്ലേശം മൂലം ബുദ്ധിമുട്ടുന്നത് പൊതുജനമാണ്.

Post a Comment

0 Comments