പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു


മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും ബി ആര്‍ ഗവായിയുമാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ വ്യവസ്ഥകള്‍ പാലിച്ചായിരിക്കും ജാമ്യം.എല്ലാ മാസത്തിലെയും ആദ്യ ആഴ്ച ലോക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളില്‍ ഒരാണ് പേരറിവാളന്‍.

Post a Comment

0 Comments