കേരളത്തിൽ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരംകേരളത്തിൽ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്ത് ഇനിമുതൽ വീര്യം കുറഞ്ഞ മദ്യം ലഭ്യമാകും. വിവിധ ഐ ടി പാർക്കുകളിൽ ബാർ വരും. ഇതിനുള്ള ഐ‌ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.

പത്ത് വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഐ ടി സ്ഥാപനങ്ങൾക്കാണ് പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഐ ടി പാർക്കിനുള്ളിലുള്ള പബിലേക്ക് പുറത്തു നിന്നുള്ളവർക്ക് അനുമതിയില്ല.  

സംസ്ഥാനത്ത് കൂടുതൽ മദ്യശാലകളും തുറക്കും. ഔട്ലെറ്റുകളുടെ സൗകര്യം കൂട്ടുകയും ചെയ്യും. ഇതിനു പുറമെ എല്ലാമാസവും ഒന്നാം തിയ്യതി ഉണ്ടായിരുന്ന ഡ്രൈ ഡേയും തുടരും .

Post a Comment

0 Comments