വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീ തിരികെ നൽകിയേക്കും


ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീ തിരികെ നൽകിയേക്കും. പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് നേരത്തെ സ്‌പെഷ്യൽ ഫീ ഈടാക്കിയിരുന്നു. ഇത് തിരികെ നൽകുന്നത് സംബന്ധിച്ച് പരിഗണനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു.സ്‌പെഷ്യൽ ഫീ അടയ്‌ക്കേണ്ടെന്ന ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തന്നെ ട്രഷറിയിലടച്ച തുകയാണ് മടക്കി നൽകുക. ഇത് സംബന്ധിച്ച കാര്യമാണ് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.  

മഹാമാരി കാലത്ത് ജോലി ഇല്ലാതിരുന്ന, വലിയ പ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠന ആവശ്യം കണക്കിലെടുത്ത് സ്‌കൂളിൽ അടച്ച തുകയാണിത്. ഓരോ കുട്ടിയിൽ നിന്നും 580 രൂപയാണ് ഈടാക്കിയിരുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികളെ സംബന്ധിച്ച് അത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു. എന്നാൽ ഈ തുക തിരിച്ചു നൽകുമെന്ന ഉറപ്പ് നൽകുകയാണ് വിദ്യാഭ്യാസ വകുപ്പ്.

 

Post a Comment

0 Comments