കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ജിന്നിന്റെ ടീസർ പുറത്തിറക്കി മകൻ സിദ്ധാർഥ്


അമ്മയുടെ ജന്മദിനത്തിൽ തന്റെ പുതിയ ചിത്രം ജിന്നിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. കെപിഎസി ലളിത മരിച്ച് 16 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ടീസർ എത്തിയത്.

'അമ്മ പോയതിന് ശേഷമുള്ള 16ാം ദിവസമായിരുന്നു ഇന്നലെ. ഔദ്യോഗിക ദുഃഖാചരണം അവസാനമായാണ് അതിനെ കണക്കാക്കുന്നത്. ഇന്ന് അമ്മയുടെ ജന്മദിനം ആകേണ്ടതായിരുന്നു. അതുകൊണ്ട് ഈ ശുഭ ദിനത്തില്‍ എന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് ജോലിയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അമ്മയുടെ നഷ്ടമേല്‍പ്പിച്ച വേദനയില്‍ നിന്ന് കരകയറാന്‍ നിങ്ങളുടെ പിന്തുണയും അനുഗ്രഹവും ഞാന്‍ തേടുകയാണ്. സിദ്ധാര്‍ഥ് കുറിച്ചു.

Post a Comment

0 Comments