ടാക്സ് റിട്ടേണിന്റെ അവസാന തീയതി ഇന്ന്


2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ആദായ നികുതി റിട്ടേൺ വൈകി ഫയൽ ചെയ്യാനുള്ള അവസാന തീയതിയും ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ മാർച്ച് 31നകം സമര്‍പ്പിക്കണം.

ആദ്യം നൽകിയ റിട്ടേണിൽ തെറ്റുണ്ടെങ്കിൽ തിരുത്തി സമർപ്പിക്കാനുള്ള സമയവും ഇന്നു വരെയാണ്. ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31ല്‍നിന്ന് 2022 മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്നാണ് സമയപരിധി നീട്ടിയത്. 

Post a Comment

0 Comments