കൂടത്തായിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പിടികൂടി


താമരശ്ശേരി: കൂടത്തായിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 12 ഗ്യാസ് സിലണ്ടറുകൾ താലൂക്ക് സപ്ലെ ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി.

കൂടത്തായി പൂച്ചോട്ടിൽ അബ്ദുറഹ്മാൻ്റെ വീട്ടിൽ നിന്നും 9 വാണിജ്യ ആവശ്യത്തിനായുള്ള സിലണ്ടറുകളും, മൂന്ന് ഗാർഹിക ഉപയോഗത്തിനായുള്ള സിലണ്ടറുകളാണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഡോ.പി.പി വിനോദ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ എ അബ്ദുസമദ്, എം.ബി.ദിനേഷ്, ഡ്രൈവർ സുരേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. സഹായത്തിനായി കോടഞ്ചേരി പോലീസും സ്ഥലത്തെത്തി.

Post a Comment

0 Comments