നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം യോഗം ചേർന്നു


നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF) കോഴിക്കോട് ജില്ലയുടെ മീറ്റിംഗ് മുക്കത്തുള്ള സേവാമന്ദിരത്തിൽ വെച്ച് നടന്നു. ദേശീയ കോഡിനേറ്റർ ശരവണൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വിജയൻ മനത്താനത്ത് സ്വാഗതവും, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജയൻ മരശ്ശാല
അധ്യക്ഷതയും വഹിച്ചു.

ഇപ്പോൾ നാട്ടിൽ നടക്കുന്ന അനീതിക്കും അക്രമത്തിനും എതിരെ പോരാടുവാനും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുവാനും ആഹ്വാനം ചെയ്യുകയുണ്ടായി. ജില്ലാ ജോയിൻ സെക്രട്ടറി ജിൻസി മനത്താനത്ത്, കോർഡിനേറ്റർ പ്രജീഷ് നരിക്കുനി, മെമ്പർമാരായ സുരേഷ് കുമാർ, വത്സലൻ, ശ്രീധരൻ, ശ്രീജിത്ത് ആനക്കാംപൊയിൽ, വീരേന്ദ്രൻ,ഷാജി, അസീസ് T. P മിഥുൻ പീ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments