കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ അവസരം


കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് (സ്റ്റാഫ് നഴ്‌സ്) തസ്തികയില്‍ അവസരം. കേരളത്തിലെ 14 ജില്ലകളിലായാണ് ഒഴിവ്. കരാര്‍നിയമനമായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് കേരളയാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത: ബി.എസ്സി. നഴ്‌സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 2022 മാര്‍ച്ച് 1-ാംതീയതി വെച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്. പ്രായപരിധി: 40 വയസ്സ്. 2022 മാര്‍ച്ച് 1-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: ആദ്യത്തെ നാലുമാസത്തെ പരിശീലനകാലയളവില്‍ 17,000 രൂപ. പരിശീലനം പൂര്‍ത്തിയാക്കുന്നമുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവന്‍സ് കിട്ടും.

തിരഞ്ഞെടുപ്പ്: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 325 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം.

അപേക്ഷ: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും
www.cmdkerala.net
 കാണുക. ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷാസമര്‍പ്പണത്തില്‍ ഇത് തിരഞ്ഞെടുക്കാം. 

അവസാന തീയതി: മാര്‍ച്ച് 21.

Post a Comment

0 Comments