വ്ളോഗറുടെ മരണം: സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം


യു​ട്യൂ​ബ് വ്‌​ളോ​ഗ​റും മോ​ഡ​ലു​മാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശിനി നേ​ഹ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ സു​ഹൃ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇരുപത്തിയേ​ഴു​കാ​രി​യാ​യ നേ​ഹ​യെ പോ​ണേ​ക്ക​ര​യി​ലു​ള്ള ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വു​മൊ​ത്തു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഇ​വ​ര്‍ അ​യ​ച്ച ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കു​ന്ന ഫോ​ണ്‍ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യാ​ണ് സൂ​ച​ന. ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന നേ​ഹ ആ​റു മാ​സം മു​മ്പാ​ണ് കൊച്ചി​യി​ല്‍ താ​മ​സം തു​ട​ങ്ങി​യ​ത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.

ഇതിനിടെ, ഈ ഫ്ളാറ്റിൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു. നേഹയുടെ മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Post a Comment

0 Comments