പ്രതി കസ്റ്റഡിയിൽ


മഞ്ചേരി ന​ഗരസഭാം​ഗം തലാപ്പിൽ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അബ്​ദുൽ മജീദ് കസ്റ്റഡിയിൽ. കൂട്ടുപ്രതി ഷുഹൈബിനായി തിരച്ചിൽ തുടരുന്നു

വാഹനപാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തിനിടെയാണ് അബ്ദുൾ ജലീലിന് വെട്ടേറ്റത്. ഇന്നലെ രാത്രി പയ്യനാട് വച്ചായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്ന് കാറില്‍ ഹെല്‍മറ്റ് കൊണ്ടെറിഞ്ഞ് ചില്ല് തകര്‍ത്ത ശേഷമാണ് അക്രമികള്‍ അബ്ദുല്‍ ജലീലിനെ വെട്ടിയത്.

Post a Comment

0 Comments