സുകൃത യജ്ഞം നടത്തുന്നുമണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ മെയ്‌ 14,15തീയതികളിലായി നടക്കുന്ന മഹാ ഗണപതിഹോമം, മഹാശ്രീചക്ര നവാവരണപൂജ, നവഗ്രഹപൂജ, സംഗീതാർച്ചന എന്നിവയുടെ ബ്രോഷർ പ്രകാശനവും, ഫണ്ട്‌ ഉദ്‌ഘാടനവും നടന്നു. ബ്രോഷർ പ്രകാശനം പ്രശസ്ത സിനിമാ സംവിധായകനും നടനുമായ വിജി തമ്പിയും ബദരീനാഥ്‌ മേൽശാന്തി (റാവൽജി) ബ്രഹ്മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരിയും കൂടി നിർവഹിച്ചു. 

തന്ത്രവിദ്യാപീഠം വർക്കിങ് പ്രസിഡണ്ടും പ്രസിദ്ധ തന്ത്രിയും ആയ ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും, ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് നവീൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുന്നത്. സർവ്വവിധ ഐശ്വര്യത്തിനായുള്ള ശ്രീചക്രം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് നൽകുന്നതാണ്.

 സുകുമാരൻ ഇരുൾ കുന്നുമ്മൽ ചെയർമാനും ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട് കൺവീനറുമായി വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് സോപാനം ശ്രീനിവാസന്റെ കയ്യിൽ നിന്നും ആദ്യം തുക സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു. 

സിനിമ പിന്നണി ഗായകരായ ഡോക്ടർ ബി അരുന്ധതി, ഡോക്ടർ ഭാവന രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത അർച്ചനയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി.ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൽ, എൻ ശൈലജ എന്നിവർ അറിയിച്ചു. ബ്രോഷർ പ്രകാശനച്ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ശങ്കരൻ നമ്പൂതിരിപ്പാട്, പ്രസിദ്ധ വ്യവസായി മനോജ് കോഴിക്കോട് എന്നിവരും സംസാരിച്ചു.

Post a Comment

0 Comments