മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ ബീ​നാ ബി​നു അ​ന്ത​രി​ച്ചു


മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ബീ​നാ ബി​നു അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് കോ​ട്ട​യം ഒ​ള​ശ​യി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 1995 ൽ ​പു​ലി​ക്കു​ട്ടി ഡി​വി​ഷ​നി​ൽ നി​ന്നും ,2000 ൽ ​അ​യ്മ​നം ഡി​വി​ഷ​നി​ൽ നി​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യാ​യി, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ്യ​വ​നി​താ പ്ര​സി​ഡ​ണ്ടാ​യി.

2010 ൽ ​കു​മ​ര​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ പ്ര​തി​നി​ധി ആ​യി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2015 ൽ ​പ​രി​പ്പ് ഡി​വി​ഷ​നി​ൽ നി​ന്നും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും 2018 ൽ ​വീ​ണ്ടും ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​വു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കു​മ​ര​കം ഡി​വി​ഷ​നി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കോ​ട്ട​യം ഡി​സി​സി അം​ഗം, അ​യ്മ​നം അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം, എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ വെ​ള്ളാ​പ്പ​ള്ളി​ൽ ബി​നു ആ​ണ് ഭ​ർ​ത്താ​വ്.

Post a Comment

0 Comments