ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും നോക്കാം

> കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ജര്‍മന്‍ അ1 (ഡ്യൂഷ് അ1)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. സി.ബി.സി.എസ്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ മാര്‍ച്ച് 19 ന് പ്രസിദ്ധീകരിച്ച ഫലത്തില്‍ തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 7 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) 2013 സ്‌കീം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., ഡിസംബര്‍ 2020, 2022 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 2022 ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് കരിയര്‍ റിലേറ്റഡ് (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016 & 2015 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍)ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏപ്രില്‍ 1 മുതലുളള സര്‍വകലാശാല പരീക്ഷകള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ അനുവദിക്കുന്നതല്ല.

കേരളസര്‍വകലാശാലയുടെ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന പ്രത്യേക മുറികളില്‍ പരീക്ഷ എഴുതേണ്ടതാണ്.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എസ്.ഡി.ഇ.(ബി.എ./ബി..കോം./ബി.എസ്‌സി.മാത്തമാറ്റിക്‌സ്/ബി.ബി.എ./ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 12 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 29, 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബി.പി.എഡ്. പരീക്ഷയുടെ പ്രാക്ടിക്കല്‍ യഥാക്രമം ഏപ്രില്‍ 6, 7, 8 തീയതികളിലേക്കും മാര്‍ച്ച് 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകള്‍ മാര്‍ച്ച് 31 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.

വൈവ വോസി

കേരളസര്‍വകലാശാല മാര്‍ച്ച് 28 ന് കാര്യവട്ടം ക്യാമ്പസിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി മാര്‍ച്ച് 31 ന് നടത്തുന്നതാണ്. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറ്, ഏഴ് സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 18, 27 തീയതികളിലും ഒന്നാം വര്‍ഷ ബി.എഫ്.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകള്‍ ഏപ്രില്‍ 18 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 25 മുതല്‍ ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം, 2022 ഏപ്രില്‍ 2 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 & 2019 അഡ്മിഷന്‍) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പ്

2019 – 20 വര്‍ഷത്തില്‍ വിവിധ ബിരുദ – ബിരുദാനന്തര കോഴ്‌സുകളില്‍ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പരാതിയുള്ളവര്‍ ഏപ്രില്‍ 25 നകം പ്രിന്‍സിപ്പാള്‍/ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മുഖാന്തരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. ഏപ്രില്‍ 25 – ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ടു മാത്രം സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

> എംജി സർവകലാശാല

ഇന്റേൺഷിപ്പ് പരീക്ഷ

2022 ജനുവരിയിലെ രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2018, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) (പഴയ സ്‌കീം – 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഇന്റേൺഷിപ്പ് പരീക്ഷക്ക് പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ ഇന്റേൺഷിപ്പ് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് തലവൻ മുഖേന പരീക്ഷ ബോർഡ് ചെയർമാന് ഏപ്രിൽ ഒന്നിന് മുൻപായി ഇ-മെയിൽ മുഖേന സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ തങ്ങളുടെ കോളേജുകളുമായി ബന്ധപ്പെടുക.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രവത്സരം) (2015-2017 അഡ്മിഷൻ – സപ്ലിമെന്ററി, 2014 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2013 ന് മുൻപുള്ള അഡ്മിഷൻ – തേഡ് മേഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) (2010 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2009 വരെയുള്ള അഡ്മിഷൻ – തേഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 31 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ ഒന്നിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. ടൈംടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ തുടങ്ങിയവ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രവത്സരം) (2015-2017 അഡ്മിഷൻ – സപ്ലിമെന്ററി, 2014 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2013 ന് മുൻപുള്ള അഡ്മിഷൻ – തേഡ് മേഴ്‌സി ചാൻസ്), ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) (2010 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2009 വരെയുള്ള അഡ്മിഷൻ – തേഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ ആറിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 31 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ ഒന്നിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. ടൈംടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ലേറ്റേഴ്‌സ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി, 2020-2022 ബാച്ച്) – സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി), എൽ.എൽ.ബി. (ത്രിവത്സരം) (2013-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2012 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2011 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2011 മുതലുള്ള അഡ്മിഷൻ – തേഡ് മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ എത്തിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2022 ജനുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ്) (2018 അഡ്മിഷൻ – റെഗുലർ / 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

> കാലിക്കറ്റ് സർവകലാശാല

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

എസ്.ഡി.ഇ. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സി.യു.എസ്.എസ്.പി. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം) സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 30-നകം സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ സൈന്‍അപ് ചെയ്യാം.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 8 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.വോക് ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 റഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ബി.കോം. (ഹോണേഴ്‌സ്/പ്രൊഫഷണല്‍) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

മാര്‍ച്ച് 31-ന് തുടങ്ങാന്‍ നിശ്ചയിച്ച രണ്ടാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ആര്‍. 444/2022

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

2005 മുതല്‍ 2009 വരെ പ്രവേശനം എം.സി.എ. ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ സപ്തംബര്‍ 2017 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 18-ന് തുടങ്ങും.

> കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

ഒന്നാം സെമസ്റ്റർ ബിരുദ (2009-2013 അഡ്മിഷൻ) നവംബർ 2019 പരീക്ഷയുടെ (മേഴ്സി ചാൻസ്) ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ സർവ്വകലാശാലാ താവക്കര ക്യാമ്പസ് ആണ് പരീക്ഷാ കേന്ദ്രം.

Post a Comment

0 Comments