രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് കോടതി


പാതയോരങ്ങളിൽ കൊടിതോരണങ്ങൾ വയ്ക്കാൻ സർവകക്ഷിയോഗം വിളിച്ചതിനെതിരെ വിമർശിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമമെന്നും. അതിനുവേണ്ടിയാണ് സർവകക്ഷി യോഗം വിളിച്ചതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കോടതി ഉത്തരവ് നിലനിൽക്കെ പാതയോരങ്ങളിൽ കൊടി തോരണങ്ങൾ വയ്ക്കാൻ അനുമതി വേണമെന്ന് പാർട്ടികൾ ആവശ്യപെടുന്നുണ്ട്. അതേസമയം ഈ ആവശ്യം കോടതിയിൽ പറയാൻ പാർട്ടികൾ ധൈര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കോടതി ഇടപെട്ടതോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറിയിരുന്നു. ഉത്തരവിനെ മറികടക്കുകയെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനമെങ്കില്‍ പുതിയ കേരളം എന്ന് പറയരുതെന്നും ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Post a Comment

0 Comments