കെഎസ്ആർടിസി കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച അടിവാരം സ്വദേശി പിടിയിൽ


കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസിൽ അടിവാരം ചിപ്പിലിത്തോട് പിലാക്കൽ വീട്ടിൽ പി.കെ.അൻസാറിനെ (34) പൊലീസ് പിടികൂടി.

രണ്ടാഴ്ച മുൻപ് കണ്ടക്ടറുടെ ബാഗ് മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച നടക്കാവ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ വീണ്ടും അൻസാർ കെഎസ്ആർടിസി ടെർമിനലിൽ എത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവച്ചു. എസ്ഐ എസ്.ബി.കൈലാസ് നാഥിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

0 Comments