ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു


ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിച്ച് എം എസ് ധോണി. കഴിഞ്ഞ പതിനാല് സീസണിലും ധോണിയായിരുന്നു ടീമിനെ നയിച്ചത്. പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കേയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ചെന്നൈയ്ക്ക് നാല് ഐപിഎൽ കിരീടം നേടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും ധോണിയുടെ നേതൃത്വത്തിലാണ് ടീം കപ്പുയർത്തിയത്. ധോണിക്ക് പകരം രവീന്ദ്ര ജഡേജ ക്യാപ്റ്റനാകും. 2008ലാണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. രണ്ട് ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിലേക്കും ടീമിനെ നയിച്ചിട്ടുണ്ട്.മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ഏറ്റവുമധികം തുക മുടക്കിയത് ജഡേജയ്ക്ക് വേണ്ടിയായിരുന്നു.  

ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എംഎസ് ധോണി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി ഇറങ്ങിയത്. പിന്നീട് ടീമില്‍ നിന്നും ദീര്‍ഘകാലം ബ്രേക്കെുത്ത ധോണി 2020 ആഗസ്റ്റ് 15ന് വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

0 Comments