ഷെയ്ൻ വോൺ അന്തരിച്ചു


ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തായ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 52-ാം വയസിലാണ് ഇതിഹാസ താരത്തിന്‍റെ വേര്‍പാട് .

ലെഗ് സ്പിൻ കൊണ്ട് ​ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ഷെയ്ൻ വോൺ. ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്

Post a Comment

0 Comments