ഓപറേഷൻ ഗംഗ പൂർത്തിയായി


സുമിയിൽ നിന്നുള്ള വിദ്യാർഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപറേഷൻ ഗംഗ ദൗത്യം ഏതാണ്ട് പൂർത്തിയായി. ആശങ്കയോടെ യുക്രെയ്നിലെ പല ന​ഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം ഇന്ന് രാവിലെയോടെ ദില്ലിയിലെത്തി. പോളണ്ടിൽ നിന്നു പുറപ്പെട്ട
എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ദില്ലിയിലെത്തിയത്

ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവർ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തിൽ ഭക്ഷണവും കുടിവെള്ളവും വരെ തീർന്നവരും ഇക്കൂട്ടത്തിലുണ്ട്. കിലോമീറ്ററുകൾ നടന്നും മറ്റും അതി‌ർത്തികളിലെത്തിയവരുമുണ്ട്. വളർത്തു മൃ​ഗങ്ങളെ ഒപ്പം കൂട്ടാൻ വസ്ത്രങ്ങളും ഭക്ഷണവും ഉപേക്ഷിച്ചെത്തിയ മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യയുേയും യുക്രെയ്ന്റേയും പിന്തുണ ഇന്ത്യ തേടി. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായും സെലസ്കിയുമായും പലവട്ടം ചർച്ച നടത്തി. തുടർന്നാണ് കീവിലും കാർഖീവിലും സുമിയലും അടക്കം ന​ഗരങ്ങളിൽ റഷ്യ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചത്. വിദ്യാർഥികളെ അതിർത്തികളിലേക്ക് എത്തിക്കാൻ സുരക്ഷിത ഇടനാഴിയും ഒരുക്കി. ഇതോടെ ഓപറേഷൻ ദൗത്യം വേ​ഗത്തിലായി.

Post a Comment

0 Comments