വിവാഹ പിറ്റേന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍


വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലില്‍ . തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജി(37)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവിനെ ധീരജ് വിവാഹം കഴിച്ചത്. തൊട്ടടുത്ത ദിവസമാണ് ധീരജിനെ കാണാതായത്.

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും സ്കൂട്ടറില്‍ പോയ ഇയാള്‍ വൈകീട്ടും വീട്ടിലെത്തിയില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച ചേറ്റുവ കായലില്‍ മൃതദേഹം കണ്ടെത്തി. മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു.

Post a Comment

0 Comments