ദുൽഖറിന് വിലക്കേർപ്പെടുത്തി ഫിയോക്ക്


നടൻ ദുൽഖർ സൽമാന് വിലക്കേർപ്പെടുത്തി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. പുതിയ ചിത്രമായ സല്യൂട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിലക്ക്. കഴിഞ്ഞ ജനുവരിയിൽ തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു സല്യൂട്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നീണ്ടു പോയ റിലീസ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചിട്ടും ഒടിടി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇതരഭാഷ ചിത്രങ്ങളടക്കം ദുൽഖറിന്റെ ചിത്രങ്ങളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചത്

Post a Comment

0 Comments