കബഡി താരം സന്ദീപ് നങ്കൽ വെടിയേറ്റ് മരിച്ചു.


കബഡി താരം സന്ദീപ് നങ്കൽ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെയാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.

ജലന്ധറിലെ മല്ല്യാൻ ഗ്രാമത്തിൽ വെച്ചാണ് സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷൻ നടത്തുകയായിരുന്നു താരം.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തിന് നേരെ വെടിയുതിർത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തിൽ 12 പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

0 Comments