നടൻ ധ്രുവൻ വിവാഹിതനായി


യുവനടൻ ധ്രുവൻ ധ്രുവ് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് കുടുംബത്തിൻറെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന ധ്രുവൻ സിനിമാമോഹം കാരണമാണ് ജോലി ഉപേക്ഷിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയം തുടങ്ങിയ താരം ക്വീൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, തമിഴ് ചിത്രം വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

ദുൽഖർ സൽമാൻ നിർമിക്കുന്ന ‘അടി’, പൃഥ്വിരാജ് ചിത്രം ‘ജനഗണമന’, ഖജുരാവോ ഡ്രീംസ്, നാൻസി റാണി തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തുവരാനിരിക്കുന്ന സിനിമകൾ.  

Post a Comment

0 Comments